'പൊളിറ്റിക്കൽ ക്രിമിനൽ' പരാമർശം: ജി. സുധാകരനെതിരെ സിപിഎം നേതാവ് വക്കീൽ നോട്ടീസ് അയച്ചു
ഷീബ വിജയൻ
ആലപ്പുഴ: അമ്പലപ്പുഴ എം.എൽ.എയും മുതിർന്ന നേതാവുമായ ജി. സുധാകരനെതിരെ വക്കീൽ നോട്ടീസ് അയച്ച് സി.പി.എം നേതാവ്. മാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നും 'പൊളിറ്റിക്കൽ ക്രിമിനൽ' എന്ന് വിളിച്ച് പരസ്യമായി അപമാനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും നഗരസഭയിലെ എൽ.ഡി.എഫ് കക്ഷി നേതാവുമായ വി.ജി വിഷ്ണുവാണ് സുധാകരനെതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
മാധ്യമങ്ങളിലൂടെ നടത്തിയ വ്യക്തിഹത്യയ്ക്ക് 70 ലക്ഷം രൂപ മാനനഷ്ടം നൽകണമെന്നാണ് നോട്ടീസിലെ പ്രധാന ആവശ്യം. പരസ്യമായി നടത്തിയ ഈ അധിക്ഷേപ പ്രസ്താവനകൾ പിൻവലിക്കാൻ തയ്യാറാകണമെന്നും, അല്ലാത്തപക്ഷം സിവിൽ, ക്രിമിനൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും വി.ജി വിഷ്ണു വ്യക്തമാക്കുന്നു. ആലപ്പുഴയിലെ സി.പി.എം നേതാക്കളുമായി സുധാകരൻ തുടരുന്ന വാക്പോരുകളുടെ തുടർച്ചയാണ് ഈ പുതിയ സംഭവം. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും ഒളിമ്പിക്സ് അസോസിയേഷൻ ഭാരവാഹിയുമായ വിഷ്ണുവിനെതിരെ അടുത്ത കാലത്തായി മാധ്യമങ്ങളിലൂടെ ജി. സുധാകരൻ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
fdsdfsdsds

