അമ്മയെ പറഞ്ഞാൽ തലയറുക്കും! വയോധികന്റെ ജീവനെടുത്ത ക്രൂരതയ്ക്ക് പിന്നിലെ ആ കൊടുംക്രിമിനൽ അറസ്റ്റിൽ


ഷീബ വിജയൻ

തൃശ്ശൂർ: പാലിയേക്കര മേൽപ്പാലത്തിനടിയിൽ എഴുപതുകാരനായ ചന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞു. കേസിൽ തമിഴ്‌നാട് ധർമ്മപുരി സ്വദേശിയായ പ്രഭാകരനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 14-നാണ് മേൽപ്പാലത്തിന്റെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ ചന്ദ്രന്റെ മൃതദേഹം കണ്ടെത്തുന്നത്.

മേൽപ്പാലത്തിനടിയിൽ ഒന്നിച്ച് കഴിഞ്ഞിരുന്ന ഇരുവരും സംഭവദിവസം മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മദ്യപാനത്തിനിടയിൽ ചന്ദ്രൻ പ്രതിയുടെ അമ്മയെ അസഭ്യം പറഞ്ഞതിലുള്ള കടുത്ത വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ചന്ദ്രനെ കരിങ്കല്ലും കോൺക്രീറ്റ് കഷണങ്ങളും ഉപയോഗിച്ച് തലയ്ക്ക് അടിച്ചും എറിഞ്ഞുമാണ് പ്രഭാകരൻ കൊലപ്പെടുത്തിയത്. പ്രതി മുൻപും തമിഴ്‌നാട്ടിൽ വധശ്രമക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പോലീസ് വ്യക്തമാക്കി.

article-image

dsvdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed