വ്യാ­ജരേ­ഖ ചമച്ചതിന് സെ­ൻ‍­കു­മാ­റി­നെ­തി­രെ­ കേ­സ് : ചു­മത്തി­യി­രി­ക്കു­ന്നത് ജാ­മ്യമി­ല്ലാ­ വകു­പ്പു­കൾ‍


തിരുവനന്തപുരം : വ്യാജരേഖ ചമച്ചതിന് മുൻ പോലീസ് മേധാവി ടി.പി സെൻകുമാറിനെതിരെ പോലീസ് കേസെടുത്തു. ജ്യാമമില്ലാ വകുപ്പുകൾ‍ പ്രകാരം മ്യൂസിയം പോലീസാണ് കേസെടുത്തത്. സെൻ‍കുമാറിന്റെ മൊഴി അന്വേഷണ സംഘം ഉടൻ രേഖപ്പെടുത്തും.

അവധിക്കായി നൽകിയ അപേക്ഷയിൽ വ്യാ‍‍‍‍ജ മെഡ‍ിക്കൽ സർട്ടിഫിക്കറ്റ് നൽകിയെന്ന പരാതിയിലാണ് കേസെടുത്തത്. പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം എട്ട് മാസത്തോളം അവധിയിലായിരുന്ന സെൻകുമാർ സർവ്വീസിൽ തിരികെ പ്രവേശിച്ചപ്പോൾ ആയൂർവേദ ചികിത്സയിലായിരുന്നുവെന്ന് തെളിയിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഇതുവഴി എട്ട് ലക്ഷം രൂപ നേടിയെടുക്കാൻ സെൻ‍കുമാർ‍ ശ്രമിച്ചുവെന്നും പരാതിയുണ്ട്. ഐ.പി.സി സെക്ഷൻ 465, 468, 471, സ്‌പെഷ്യൽ‍ സെക്ഷൻ 164 എന്നീ ജ്യാമമില്ലാ വകുപ്പുകൾ‍ പ്രകാരമാണ് കേസ് രജിസ്റ്റർ‍ ചെയ്തത്. കന്റോൺമെന്‍റ് അസിസ്റ്റന്റ് കമ്മീഷണർ കെ.ഇ ബൈജുവായിരിക്കും അന്വേഷണ ചുമതല വഹിക്കുക.

വിജിലൻ‍സ് റിപ്പോർ‍ട്ടിന്റെ അടിസ്ഥാനത്തിൽ സെൻകുമാറിനെതിരെ േകസെടുത്ത് അന്വേഷണം നടത്താൻ തിരുവനന്തപുരം റേഞ്ച് െഎ.ജി മനോജ് എബ്രഹാമിനോട് ഡി.ജി.പി േലാക്നാഥ് ബെഹ്റ നിർദ്ദേശിച്ചിരുന്നു. ഇതുസംബന്ധിച്ച് ചീഫ്സെക്രട്ടറി നളിനി നെറ്റോ നേരത്തെ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും സർക്കാർ ഒരു നടപടിയും കൈക്കൊള്ളാത്തതിൽ ചീഫ് സെക്രട്ടറി അസംതൃപ്തി േരഖപ്പെടുത്തിയിരുന്നു.

അതേസമയം അർ‍ഹതപ്പെട്ട പകുതി ശന്പളത്തിലെ അവധി മെഡിക്കൽ അവധിയായി മാറ്റുക മാത്രമാണ് ചെയ്തതെന്നാണ് സെൻകുമാർ മാധ്യമങ്ങളെ അറിയിച്ചു. മതസ്പർദ്ദ വളർത്തുന്ന പരാമർശം നടത്തിയ കേസിൽ ജാമ്യത്തിലാണ് സെൻകുമാർ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed