വീ­ടി­ന്റെ­ വാ­തിൽ തകർ­ത്ത് മോ­ഷണം : പ്രതി­ അറസ്റ്റിൽ


സീതത്തോട് : വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്ന് സ്വർണ്ണവും പണവും മോഷ്ടിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ.ആലപ്പുഴ ആയാപ്പറന്പ് ചാരുംതലയ്ക്കൽ കിഴക്കേതിൽ ഉണ്ണി വിൽസനെയാണ് (32) മൂഴിയാർ പോലീസ് ഗുജറാത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. ആങ്ങമൂഴി പാലമൂട്ടിൽ രാധാമണിയുടെ വീട്ടിൽ ജൂൺ 15ന് ആയിരുന്നു മോഷണം. അഞ്ച് പവന്റെ ആഭരണങ്ങളും 3000 രൂപയുമാണ് മോഷ്ടിച്ചത്. വീട് പൂട്ടി രാധാമണിയും കുടുംബാംഗങ്ങളും ആശുപത്രിയിൽ പോയ തക്കം നോക്കിയായിരുന്നു മോഷണം. 

മോഷ്ടിച്ച സ്വർണാഭരണങ്ങൾ സീതത്തോട് മുളമൂട്ടിൽ ബാങ്കിലും തിരുവല്ല മുത്തൂറ്റ്  ബാങ്കിലുമാണ് പണയം വച്ചിരുന്നത്. തൊണ്ടിമുതലുകളും കണ്ടെടുത്തു. മൂഴിയാർ എസ്.ഐ പി.എസ് ധർമജിത്, എ.എസ്.ഐ എം.എസ് നുജുമുദീൻ, നിഴൽ പോലീസ് അംഗങ്ങളായ ബിജു മാത്യു, എൽ.ലിജു എന്നിവരാണ് പ്രതിയെ പിടികൂടിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed