നടപ്പാ­തയിൽ വൈ­ദ്യു­തി­ തൂൺ സ്ഥാ­പി­ച്ചു : നാട്ടുകാർ പ്രതി­ഷേ­ധത്തിൽ


കായംകുളം : നഗരത്തിലെ സ്വകാര്യബസ് സ്റ്റാൻഡിന് കിഴക്ക് പാർക്ക് ജംഗ്ഷനും മുനിസിപ്പൽ ജംഗ്ഷനുമായി ബന്ധിപ്പിക്കുന്ന തെക്കു വടക്കായുള്ള നടപ്പാതയിൽ സ്ലാബ് തകർത്ത് വൈദ്യുതി തൂൺ സ്ഥാപിച്ച് യാത്രാതടസം സൃഷ്ടിച്ചതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. കൂടാതെ സോഷ്യൽഫോറം നിയമനടപടിയും സ്വീകരിച്ചു. സ്വകാര്യബസ് സ്റ്റാന്റിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് പ്രധാന റോഡിന് കുറുകെയായി ഉയരത്തിൽ ലൈൻ വലിക്കുന്നതിന് വേണ്ടി സ്ഥാപിച്ചതൂണാണിത്.

നഗരഭരണാധികാരികളുടെ അനുമതി വാങ്ങാതെയും അപകടകരമായി സ്ഥാപിച്ചതിനെതിരെ വൈദ്യതി എൻജിനിയറെയും നഗരസഭാ സെക്രട്ടറിയെയും എതിർകക്ഷികളാക്കി സോഷ്യൽഫാറം പ്രസിഡണ്ട് അഡ്വ.ഒ.ഹാരിസ് വക്കീൽ നോട്ടീസ് അയച്ചു. 

പട്ടണത്തിൽ ഏറ്റവും കൂടുതൽ തിരക്കേറിയ സ്ഥലമാണിത്. നടപ്പാതയിലെ സ്ലാബ് തകർന്ന് കുഴിയായി കിടക്കുന്നത് മൂലം അപകടം സാദ്ധ്യത ഏറിയിരിക്കുകയാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed