തോക്കുംചൂണ്ടി നടക്കുന്നവർക്ക് മാനത്തിന്റെ വിലയറില്ല : ജോർജ്ജിനെതിരെ ഭാഗ്യ ലക്ഷ്മി
തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസിൽ ഇരയെ അധിഷേപിക്കുന്ന തരത്തിൽ സംസാരിച്ച പി.സി ജോർജ് എം.എൽ.എയ്ക്കെതിരെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. തോക്കുംചൂണ്ടി നടക്കുന്നവർക്ക് മാനത്തിൻ്റെ വിലയറിയറിയില്ലെന്ന് അവർ പറഞ്ഞു. പീഡനമെന്നത് ജോർജിനൊരു തമാശാണോ. ആക്രമണത്തിനിരയായ പെൺകുട്ടി ഒരു നടിയായത്കൊണ്ടാണോ താങ്കൾക്ക് ഈ നിലപാട്. താങ്കളുടെ മക്കൾക്കാണ് ഈ അവസ്ഥ വരുന്നതെങ്കിലും ഇങ്ങനെ തന്നെ പറയുമോ എന്നും ഭാഗ്യ ലക്ഷ്മി ആരാഞ്ഞു. ജോർജിന്‍റെ പ്രസ്താവന ക്രൂരമായിപ്പോയി. റബ്ബറും ഏലവും പണവും മാത്രം കണ്ട് വളർന്നയാൾക്ക് പെണ്ണിന്‍റെ മാനമെന്തെന്നോ അപമാനമെന്തെന്ന് മനസിലാവില്ലെന്നും ഭാഗ്യലക്ഷ്മി തുറന്നടിച്ചു.

