കൗൺസിലർ സുഗതന്റെ അറസ്റ്റ്; മേയർ വി.വി. രാജേഷിന്റെ വാദങ്ങൾ പൊളിച്ചടുക്കി പോലീസ് രേഖകൾ
ഷീബ വിജയൻ
ബിജെപി കൗൺസിലർ ആർ. സുഗതൻ കാപ്പാ കേസിൽ പ്രതിയാണെന്ന വിവരം പോലീസ് അറിയിച്ചില്ലെന്ന തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ വാദം പൊളിയുന്നു. സുഗതനെതിരെ ഇത് മൂന്നാം തവണയാണ് കാപ്പ ചുമത്തുന്നത് എന്ന് വ്യക്തമാക്കുന്ന പോലീസ് രേഖകൾ പുറത്തുവന്നു. മുൻപ് 2023-ലും 2025-ലും ഇയാൾക്കെതിരെ കാപ്പ ചുമത്തിയിരുന്നു. വധശ്രമം ഉൾപ്പെടെ 7 ക്രിമിനൽ കേസുകളിൽ പ്രതിയായിരിക്കെയാണ് വാഴോട്ടുകോണം വാർഡിൽ സുഗതനെ ബിജെപി സ്ഥാനാർത്ഥിയാക്കിയത്. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെടുന്നതിന് തൊട്ടുതലേന്നാണ് സുഗതനെതിരെ മൂന്നാമതും കാപ്പ ചുമത്തി ഉത്തരവിറങ്ങിയത്. പോലീസ് നടപടി കൃത്യമായ നിയമപ്രകാരമാണെന്ന് വ്യക്തമായതോടെ രാഷ്ട്രീയ പ്രതിരോധത്തിലാണ് ബിജെപി നേതൃത്വം.
dxzdadsas

