ആലുവയിൽ പടരുന്ന കഞ്ചാവ് ചെടികൾ: വിത്തുപാകിയതല്ല, വലിച്ചെറിഞ്ഞ അവശിഷ്ടങ്ങളിൽ നിന്ന് മുളച്ചതെന്ന് നിഗമനം!


ഷീബ വിജയൻ

ആലുവ തോട്ടയ്ക്കാട്ടുകര സിഗ്നൽ ജംഗ്ഷന് സമീപമുള്ള വിജനമായ പറമ്പിൽ നിന്നും പത്തോളം കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവത്തിൽ എക്സൈസ് അന്വേഷണം ഊർജ്ജിതമാക്കി. കഞ്ചാവ് ഉപയോഗിച്ച ശേഷം സാമൂഹ്യവിരുദ്ധർ വലിച്ചെറിഞ്ഞ അവശിഷ്ടങ്ങളിൽ നിന്നും ഇവ തനിയെ മുളച്ചു വളർന്നതാകാമെന്നാണ് നിഗമനം. ആലുവ ശിവരാത്രി ഉത്സവവുമായി ബന്ധപ്പെട്ട് ആളുകൾ തമ്പടിക്കാറുണ്ടായിരുന്ന ഈ സ്ഥലം, പിന്നീട് റൂഫിങ് ഷീറ്റ് ഉപയോഗിച്ച് വേലി കെട്ടി മറച്ചിരുന്നതിനാൽ ആരുടെയും ശ്രദ്ധയിൽ പെട്ടിരുന്നില്ല. രണ്ടാൾ പൊക്കമുള്ള ഈ ചെടികൾക്ക് പത്തുമാസത്തോളം വളർച്ചയുണ്ടെന്നാണ് എക്സൈസ് കണക്കാക്കുന്നത്. 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി പോലീസ് നിയമിച്ച വാരിയേഴ്സ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഈ ചെടികൾ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയും ആലുവയിലെ കാത്തായി കോട്ടൺ മിൽ വളപ്പിൽ നിന്നും സമാനമായ രീതിയിൽ ആറടിയോളം വളർച്ചയുള്ള പത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തിയിരുന്നു.

article-image

axsasaasads

You might also like

  • Lulu Exchange
  • Straight Forward

Most Viewed