എഡിജിപിയായി തച്ചങ്കരിയെ നിയമിച്ചത് സെൻകുമാറിനെ നിരീക്ഷിക്കാൻ ആണോയെന്ന് ഹൈക്കോടതി
കൊച്ചി : പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി ടോമിൻ ജെ. തച്ചങ്കരിയെ നിയമിച്ചത് ഡിജിപി ടി.പി സെൻകുമാറിനെ നിരീക്ഷിക്കാൻ ആണോയെന്ന് ഹൈക്കോടതി. പൊലീസിലെ കൂട്ട സ്ഥലംമാറ്റത്തിന് എതിരെ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാരിനെതിരെ കോടതിയുടെ പരാമർശം.
സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് ടി.പി സെന്‍കുമാര്‍പൊലീസ് മേധാവിയായി വീണ്ടും ചുമതലയേല്‍ക്കുന്നതിന് തൊട്ടുമുമ്പ് പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടന്നിരുന്നു. പൊലീസ് ആസ്ഥാനത്തെ ഭരണ നിര്‍വഹണ ചുമതലയുള്ള എഡിജിപിയായി ടോമിന്‍ ജെ. തച്ചങ്കരിയെ നിയമിച്ചത് ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.
ഹര്‍ജി പരിഗണിച്ച ഹൈക്കോടതി തച്ചങ്കരിക്ക് എതിരെ നിലവിൽ എത്ര കേസുകൾ ഉണ്ടെന്ന് ചോദിച്ചു. തച്ചങ്കരിക്കെതിരെ നിലനില്‍ക്കുന്ന കേസുകള്‍, ഡിപ്പാര്‍ട്ട്മെന്റ് തല അന്വേഷണം സംബന്ധിച്ച വിശദാംശങ്ങള്‍ തുടങ്ങിയവ രേഖാമൂലം നല്‍കാനാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ സത്യവാങ്മൂലം ലഭിച്ചശേഷമാകും കോടതി തുടര്‍നടപടി സ്വീകരിക്കുക.

