ഹാരങ്കി കായലിൽ ബോട്ട് മറിഞ്ഞ് വിനോദസഞ്ചാരികളായ ദമ്പതികൾ മരിച്ചു; മക്കൾ രക്ഷപ്പെട്ടു


ശാരിക

കണ്ണൂർ: കുശാൽനഗറിലെ ഹാരങ്കി കായലിൽ സാഹസിക വാട്ടർ സ്‌പോർട്‌സ് ബോട്ട് മറിഞ്ഞ് വിനോദസഞ്ചാരികളായ ദമ്പതികൾക്ക് ദാരുണാന്ത്യം. ഗുജറാത്ത് സ്വദേശികളായ ധർമേഷ്, ഭാര്യ നിമ്മി എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഇവരുടെ മക്കളായ അവാൻഷി, അനൂജ എന്നിവർ അദ്ഭുതകരമായി രക്ഷപ്പെട്ടു.

അവധി ആഘോഷിക്കാനായി എത്തിയ കുടുംബം ഹാരങ്കി അണക്കെട്ടിന് സമീപം വാട്ടർ സ്പോർട്സ് ബോട്ടിംഗ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. സ്പീഡ് ബോട്ട് സാഹസികമായി തിരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.

നാലുപേരും ലൈഫ് ജാക്കറ്റുകൾ ധരിച്ചിരുന്നുവെങ്കിലും ദമ്പതികൾ ബോട്ടിനടിയിൽ കുടുങ്ങിപ്പോയതാണ് മരണത്തിന് കാരണമായത്. സംഭവത്തിൽ കുശാൽനഗർ റൂറൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

article-image

്േിേ്ി

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed