കിഫ്ബി നിർത്തലാക്കുന്നത് കേരളത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് തോമസ് ഐസക്
ശാരിക
തിരുവനന്തപുരം: ബജറ്റ് വിഹിതം മാത്രം ഉപയോഗിച്ച് പശ്ചാത്തല വികസന പദ്ധതികൾ നടപ്പാക്കാൻ കഴിയില്ലെന്നും കിഫ്ബി നിർത്തലാക്കിയാൽ പ്രഖ്യാപിച്ച പദ്ധതികളിൽ പകുതിയോളവും വഴിമുട്ടുമെന്നും മുൻ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വായ്പയെടുക്കുന്നതിലെ സാങ്കേതിക പരിമിതികൾ മറികടക്കാനാണ് കിഫ്ബി രൂപീകരിച്ചത്. ഇതിന്റെ വിശ്വാസ്യത സർക്കാർ തന്നെ തകർത്തുവെന്നും കിഫ്ബി പദ്ധതികളിൽ അഴിമതിയുണ്ടെങ്കിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കിഫ്ബിയുടെ കൈവശമുള്ള 30,000 കോടി രൂപ ലക്ഷ്യമിട്ടാണ് നീക്കങ്ങളെന്നും അദ്ദേഹം ആരോപിച്ചു.
കിഫ്ബിയിൽ സമഗ്ര പൊളിച്ചെഴുത്ത് നിർദേശിക്കുന്ന വിദഗ്ധസമിതി റിപ്പോർട്ട് കഴിഞ്ഞദിവസം നിയമസഭയിൽ സമർപ്പിച്ചിരുന്നു. നിലവിലെ രീതിയിൽ കിഫ്ബി തുടരേണ്ടതില്ലെന്നും സർക്കാരിന് ഇത് വലിയ സാമ്പത്തിക ബാധ്യതയാണെന്നുമാണ് സമിതിയുടെ വിലയിരുത്തൽ. കടമെടുപ്പ് അവസാനിപ്പിക്കണമെന്നും നിലവിലുള്ള പദ്ധതികൾ പരിശോധിക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു. കണ്ണൂരിൽ 9,572 കോടി രൂപ ചെലവഴിച്ച് 3,829 ഏക്കർ ഭൂമി ഏറ്റെടുത്തതിൽ വൻ ക്രമക്കേട് നടന്നതായും വിപണിവിലയുടെ അഞ്ചിരട്ടി നൽകിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇതിൽ സമഗ്ര അന്വേഷണം വേണമെന്നും വിദഗ്ധസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
fsdfds

