സ്ത്രീ പീഡകരെ പാർട്ടി സംരക്ഷിക്കില്ല: പി.കെ. ശ്രീമതി


ശാരിക

ന്യൂഡൽഹി: സ്ത്രീ പീഡകരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം നേതാവ് പി.കെ. ശ്രീമതി. താന്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്കെതിരെയും പെൺക്കുട്ടികള്‍ക്കെതിരെയും ആര് അതിക്രമം കാണിച്ചാലും അവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇനിയും അത് അങ്ങനെ തന്നെ തുടരുമെന്നും ശ്രീമതി പറഞ്ഞു. അതിക്രമം കാണിച്ചവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്ന നിലപാടിലുറച്ചാണ് ശ്രീമതി. പാര്‍ട്ടിയുടെ പാരമ്പര്യം അനുസരിച്ച് നടപടി എടുക്കുമെന്നും ശ്രീമതി വ്യക്തമാക്കി.

തനിക്ക് എതിരെ സൈബര്‍ ആക്രമണം രൂക്ഷമാണെന്നും എ.കെ. ബാലനുമായുള്ള ഫോട്ടോ ഉപയോഗിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണെന്നും ശ്രീമതി ചൂണ്ടിക്കാട്ടി. ഡൽഹിയിൽ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലാണ് പി കെ ശ്രീമതി നിലപാട് വീണ്ടും വ്യക്തമാക്കിയത്. 'സുരേഷ് ബാബു എന്നല്ല മറ്റ് ആരായാലും സംരക്ഷിക്കില്ല' എന്നും ശ്രീമതി കൂട്ടിച്ചേർത്തു.

article-image

sfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed