കെഎഫ്സി വായ്പ തട്ടിപ്പ്: പി.വി. അൻവറിന്റെ ഹർജി ഹൈക്കോടതി വീണ്ടും തള്ളി
ഷീബ വിജയൻ
കൊച്ചി: കെഎഫ്സി വായ്പാ തട്ടിപ്പിലെ വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എ പി.വി. അൻവർ നൽകിയ ഹർജി വീണ്ടും തള്ളി ഹൈക്കോടതി. ഇത് രണ്ടാം തവണയാണ് ആവശ്യം ഹൈക്കോടതി തള്ളുന്നത്. ഇരുപത്തിരണ്ടരക്കോടിയുടെ ക്രമക്കേടിലാണ് അൻവറിനെയും ഉദ്യോഗസ്ഥരെയും പ്രതിയാക്കി വിജിലൻസ് കേസെടുത്തത്. വായ്പ ക്രമക്കേടിൽ 22.30 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നായിരുന്നു വിജിലൻസ് പ്രാഥമിക കണ്ടെത്തൽ. എന്നാൽ വിജിലൻസ് കേസിന് പിന്നാലെ ഇഡിയും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും എഫ്ഐആർ റദ്ദാക്കുന്നത് സ്വതന്ത്ര അന്വേഷണത്തെ ബാധിക്കുമെന്നും പരാതിക്കാരനായ മുരുഗേഷ് നരേന്ദ്രൻ ഹൈക്കോടതിയെ അറിയിച്ചു.
അൻവറിനെതിരായ തെളിവുകളും ഹാജരാക്കി. ഇതോടെയാണ് ഹർജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് അൻവറിന്‍റെ അഭിഭാഷകൻ അറിയിക്കുകയും ഹൈക്കോടതി ഹർജി തള്ളുകയുമായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചിലും സമാന ആവശ്യവുമായി അൻവർ എത്തിയെങ്കിലും കേസ് ഹൈക്കോടതി തള്ളിയിരുന്നു.
dsxzcdsdsds

