കെഎസ്ആർടിസിയുടെ പുതിയ കാർഗോ സർവീസിന് തുടക്കമായി
ശാരിക
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി കെഎസ്ആർടിസി നടപ്പിലാക്കുന്ന പുതിയ കാർഗോ സർവീസിന് തുടക്കമായി. തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ട് കാർഗോ ടെർമിനലിൽ നടന്ന ചടങ്ങിൽ വച്ച് മന്ത്രി സി.പി. ജോൺ സർവീസിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
ആദ്യ സർവീസിൽ ഒരു ടൺ ഭാരമുള്ള മൊബൈൽ ഫോണുകളാണ് കൊണ്ടുപോയത്. ഡൽഹിയിൽ നിന്ന് എയർ ഇന്ത്യ വിമാന മാർഗം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച ഈ മൊബൈൽ ഫോണുകൾ കെഎസ്ആർടിസി വാടകയ്ക്കെടുത്ത പ്രത്യേക ട്രക്കിലാണ് ആലുവയിലേക്ക് അയച്ചത്.
ോേിേ്ി

