മോദിയെ തൊട്ട് കളിച്ച് ജാൻമണി കുടുങ്ങി; സൈബർ പൊലീസിന്റെ മിന്നൽ അറസ്റ്റ്!


ഷീബ വിജയൻ

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചെന്ന പരാതിയിൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ബിഗ് ബോസ് മുൻതാരവുമായ ജാൻമണി അറസ്റ്റിൽ. ബി.ജെ.പി നേതാവും മഹിള മോർച്ച സംസ്ഥാന അധ്യക്ഷയുമായ നവ്യ ഹരിദാസിന്റെ പരാതിയിലാണ് നടപടി. കോഴിക്കോട് സൈബർ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും.

സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്നും സമാധാനം തകർക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തെന്നാണ് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നത്. ജന്തർ മന്തർ സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ ജൻമണിയുടെ പരാമർശം ഉണ്ടായത്. പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ മാതാവിനേയും അധിക്ഷേപിക്കുന്ന നിലയിലായിരുന്നു പരാമർശം.

സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ താൻ നടത്തിയ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് ജാൻമണി രംഗത്തെത്തിയിരുന്നു. ആരെയും വേദനിപ്പിക്കാനല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കാൻ ആഗ്രഹമുണ്ടെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ ജാൻമണി പറഞ്ഞു. എന്നാൽ, ജാൻമണിയുടെ മാപ്പ് പറച്ചിൽ അംഗീകരിക്കുന്നില്ലെന്നും തെറ്റ് ചെയ്തതിനുശേഷം മാപ്പ് പറഞ്ഞാൽ തീരില്ലെന്നുമായിരുന്നു മഹിളാ മോർച്ചയുടെ നിലപാട്.

article-image

j hkgjghgh

You might also like

  • Lulu Exchange
  • Straight Forward

Most Viewed