പുനർജനി കേസിൽ വി. ഡി. സതീശന് ക്ലീൻചിറ്റ്; വിജിലൻസ് അന്വേഷണത്തിൽ തെളിവ് കണ്ടെത്താനായില്ല


ഷീബ വിജയൻ

തിരുവനന്തപുരം: പുനർജനി പദ്ധതി ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് ക്ലീൻചിറ്റ് നൽകി. സതീശനെതിരെയുള്ള എല്ലാ നടപടികളും അവസാനിപ്പിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. വിജിലൻസ് അന്വേഷണത്തിൽ യാതൊരു തെളിവും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിൽ കേസിൽ നിന്ന് സതീശനെ ഒഴിവാക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശിപാർശ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സതീശൻ നേരിട്ട് ഒരു രൂപയുടെ പോലും ഇടപാട് നടത്തിയിട്ടില്ലെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. കേസിൽ സതീശനെതിരെ തെളിവില്ലെന്ന വിജിലൻസിന്റെ നിഗമനം യു.ഡി.എഫ് സർക്കാർ അധികാരമേൽക്കുന്നതിന് മുമ്പുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേസ് സി.ബി.ഐക്ക് വിടാനുള്ള എൽ.ഡി.എഫ് സർക്കാരിന്റെ ശിപാർശ രാഷ്ട്രീയ പ്രേരിതമായിരുന്നു എന്നും ചെന്നിത്തല പറഞ്ഞു.

article-image

dgfgfgfgg

You might also like

  • Lulu Exchange
  • Straight Forward

Most Viewed