കണ്ഠരര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും


ശാരിക 

പത്തനംതിട്ട: ശബരിമല പുതിയ തന്ത്രിയായി കണ്ഠരര് ബ്രഹ്മദത്തനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം തിരഞ്ഞെടുത്തു. നിലവിലെ തന്ത്രി കണ്ഠരര് രാജീവരരുടെ മകനാണ് ബ്രഹ്മദത്തൻ. ബോർഡ് എടുത്ത ഈ തീരുമാനം തിങ്കളാഴ്ച ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിക്കും. വരുന്ന ചിങ്ങം ഒന്നിനാണ് പുതിയ തന്ത്രി ചുമതലയേൽക്കുന്നത്.

അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഉൾപ്പെട്ട വിദഗ്ധ സമിതിയാണ് ബ്രഹ്മദത്തന് താന്ത്രിക വിദ്യയിൽ മികച്ച പ്രാഗത്ഭ്യമുണ്ടെന്ന് വിലയിരുത്തി ദേവസ്വം പ്രസിഡന്റിന് റിപ്പോർട്ട് നൽകിയത്. പ്രശസ്തമായ തന്ത്ര വിദ്യാപീഠത്തിലടക്കം പഠനം പൂർത്തിയാക്കിയിട്ടുള്ള ബ്രഹ്മദത്തൻ, മുൻപ് അച്ഛനൊപ്പം ശബരിമലയിൽ സഹായിയായി പ്രവർത്തിച്ചിട്ടുമുണ്ട്. ഈ പരിചയസമ്പത്ത് കൂടി കണക്കിലെടുത്താണ് സമിതി അദ്ദേഹത്തിന്റെ പേര് ശുപാർശ ചെയ്തത്.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed