അർജന്റീനയുടെ വിജയാഘോഷം ദുരന്തമായി; കോഴിക്കോട്ട് പടക്കം പൊട്ടുന്നതിനിടെ യുവാവിന്റെ കൈവിരലുകൾ അറ്റു


ഷീബ വിജയൻ

കോഴിക്കോട്: ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ മത്സരത്തിൽ സ്വിറ്റ്സർലൻഡിനെതിരെയുള്ള അർജന്റീനയുടെ ആവേശകരമായ വിജയം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ യുവാവിന് ദാരുണമായ അപകടം. പടക്കം കൈയിൽ വെച്ച് പൊട്ടിയതിനെ തുടർന്ന് യുവാവിന്റെ കൈവിരലുകൾ അറ്റുപോയി. കോഴിക്കോട് ചക്കുംകടവ് സ്വദേശിയായ ഷഹദിനാണ് (22) ആഘോഷത്തിനിടെ ഗുരുതരമായി പരിക്കേറ്റത്.

മത്സരത്തിൽ അർജന്റീന വിജയിച്ച ഉടനെയുണ്ടായ ആഹ്ലാദപ്രകടനങ്ങൾക്കിടയിലാണ് അപകടം സംഭവിച്ചത്. ഷഹദിന്റെ രണ്ടു കൈകളിലും പടക്കങ്ങളുണ്ടായിരുന്നു. ഇതിൽ ഇടതുകൈയിലെ പടക്കത്തിന് തീ കൊടുത്തപ്പോൾ അപ്രതീക്ഷിതമായി തീ വലതു കൈയിലെ പടക്കത്തിലേക്ക് കൂടി പടരുകയായിരുന്നു. ഇതേത്തുടർന്ന് വലതു കൈയിലെ രണ്ട് വിരലുകൾ പൂർണ്ണമായും അറ്റുപോയി. ചോര വാർന്ന നിലയിൽ കാണപ്പെട്ട യുവാവിനെ ഉടൻ തന്നെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ യുവാവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരിക്കുകയാണ്.

article-image

tfttt5

You might also like

  • Lulu Exchange
  • Straight Forward

Most Viewed