വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും. ആർ. ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം കേരളത്തിൽ ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രി കൂടിയാണ് വി.ഡി. സതീശൻ.
സമ്പദ്‌വ്യവസ്ഥ ശക്തമാക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള വിവിധ പദ്ധതി പ്രഖ്യാപനങ്ങൾ ഈ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. സതീശൻ സർക്കാരിന്റെ ഈ ആദ്യ ബജറ്റിൽ ഏവരും ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ് കിഫ്ബിയുടെ പുനസംഘടന. കിഫ്ബിയെ ഒരു റവന്യൂ മോഡലായി മാറ്റുന്നതിനൊപ്പം, അതിന്റെ പ്രവർത്തനം പൂർണമായും ധനവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാനുള്ള നടപടികൾ നാളത്തെ ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചനകൾ.
dsfddffg

