ഹോർമൂസ് സാധാരണ നിലയിലേക്ക്; ഇന്ത്യയിലേക്കുള്ള ആദ്യ കപ്പൽ ഇന്ന് ഗുജറാത്തിലെത്തും


ഷീബ വിജയൻ

ടെഹ്റാൻ: ഹോർമൂസ് കടലിടുക്ക് സാധാരണ നിലയിലേക്ക് എത്തിയതോടെ ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തും. യുഎസ് സൈനിക ഉപരോധം നീക്കിയതോടെയാണ് കപ്പൽ യാത്ര പുനരാരംഭിച്ചത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി കപ്പൽ മേഖലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. 62,370 മെട്രിക് ടൺ എൽഎൻജിയുമായാണ് ഈ കപ്പൽ എത്തുന്നത്.

ഇതിനുപിന്നാലെ ഇന്ധനവും രാസവളവും അടങ്ങിയ 34 ഇന്ത്യൻ കപ്പലുകൾ കൂടി ഉടൻ രാജ്യത്തെത്തും. നിലവിൽ കേന്ദ്രസർക്കാർ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഒമാൻ തീരത്ത് യുഎസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാരും അറിയിച്ചു. ഹോർമൂസ് കടന്ന് ഈ കപ്പലുകൾ ഇന്ത്യയിൽ എത്തുന്നതോടുകൂടി, കഴിഞ്ഞ കുറച്ചു നാളുകളായി രാജ്യത്തുണ്ടായ ഊർജ പ്രതിസന്ധിക്ക് വലിയ തോതിൽ അയവു വരുമെന്നാണ് സർക്കാർ കരുതുന്നത്.

article-image

ew

You might also like

  • Lulu Exchange
  • Straight Forward

Most Viewed