വിമാനത്തിലെ മർദ്ദനക്കേസ്: ഇ.പി. ജയരാജനെതിരെ എസ്ഐടി തുടരന്വേഷണം പ്രഖ്യാപിച്ചു
ഷീബ വിജയൻ
തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിനുള്ളിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം നേതാവ് ഇ.പി. ജയരാജനും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരും ചേർന്ന് മർദ്ദിച്ചെന്ന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ജയരാജനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള മുൻപത്തെ അന്വേഷണ റിപ്പോർട്ട് കോടതി തള്ളിയ പശ്ചാത്തലത്തിലാണ് ഈ നടപടി. ഒരു അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസിൽ തുടരന്വേഷണം നടത്തുമെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഇതോടൊപ്പം ശരീരസൗന്ദര്യ മത്സര വിജയികൾക്ക് ചട്ടങ്ങൾ മറികടന്ന് പോലീസിൽ നിയമനം നൽകിയെന്ന പരാതിയും ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഈ വിഷയത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. യാതൊരു കാരണവശാലും അനർഹരായ വ്യക്തികൾക്ക് നിയമനം നൽകാൻ പാടില്ലെന്നാണ് സർക്കാരിന്റെ ഉറച്ച തീരുമാനമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
efrwewdewqs

