പകര്‍ച്ചവ്യാധി പ്രതിരോധം: സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു


ഷീബ വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കാൻ തീരുമാനിച്ചു. വരും ദിവസങ്ങളിലെ വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഡ്രൈ ഡേ ആചരിക്കുക. ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വിളിച്ചുചേർത്ത ജില്ലാ കളക്ടർമാരുടെയും ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും അവലോകന യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

പ്രഖ്യാപനപ്രകാരം വെള്ളിയാഴ്ച വിദ്യാലയങ്ങളിലും, ശനിയാഴ്ച വിവിധ സർക്കാർ-സ്വകാര്യ ഓഫീസുകളിലും, ഞായറാഴ്ച വീടുകളിലും വ്യാപകമായ രീതിയിൽ ശുചീകരണ യജ്ഞങ്ങൾ സംഘടിപ്പിക്കും. സംസ്ഥാനത്ത് ഡെങ്കിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

article-image

adsadsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed