വ്യാജ ആരോപണങ്ങൾക്കെതിരെ വെള്ളാപ്പള്ളി നടേശന് പി ശശിയുടെ വക്കീൽ നോട്ടീസ്


ഷീബ വിജയൻ

രണ്ടാം പിണറായി സർക്കാരിന്റെ അന്തകനായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പ്രവർത്തിച്ചുവെന്ന ചാനൽ അഭിമുഖത്തിലെ പരാമർശത്തിനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. പി ശശി വക്കീൽ നോട്ടീസ് അയച്ചു. വ്യാജ ആരോപണങ്ങൾ പിൻവലിച്ച് വെള്ളാപ്പള്ളി നടേശൻ മാപ്പ് പറയണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. മുൻപ് സമാനമായ രീതിയിൽ ആരോപണം ഉന്നയിച്ച മുൻ നിലമ്പൂർ എംഎൽഎ പി വി അൻവറിനെതിരെയും പി ശശി ക്രിമിനൽ അവഹേളനക്കേസ് ഫയൽ ചെയ്തിരുന്നു. മുഖ്യമന്ത്രിയെയും സർക്കാരിനെയും ലക്ഷ്യം വെച്ചുള്ള ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ അധോലോക സംഘങ്ങളാണെന്നും പി ശശി ആരോപിച്ചു.

article-image

്ാൗൈോ്ാൗൈേേൈോ

You might also like

  • Lulu Exchange
  • Straight Forward

Most Viewed