സ്വകാര്യത ലംഘിക്കുന്ന പാപ്പരാസി വീഡിയോ ചാനലുകൾക്കെതിരെ നിയമനടപടിയുമായി ഫാത്തിമ തഹിലിയ എംഎൽഎ


ഷീബ വിജയൻ

പൊതുഇടങ്ങളിൽ വ്യക്തികൾക്കുള്ള സ്വകാര്യത മാനിക്കപ്പെടണമെന്നും മൊബൈൽ ഫോണുകളുമായി സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്ന പാപ്പരാസി സംസ്കാരം അംഗീകരിക്കാനാവില്ലെന്നും ഫാത്തിമ തഹിലിയ എംഎൽഎ വ്യക്തമാക്കി. സ്വാഭാവിക ഇടപെടലുകളെയും വ്യക്തിപരമായ സംഭാషణങ്ങളെയും വളച്ചൊടിച്ച് തെറ്റിദ്ധാരണാജനകമായ ക്യാപ്ഷനുകളോടെ പ്രചരിപ്പിച്ച് പണമുണ്ടാക്കുന്ന പ്രവണത അതീവ അപലപനീയമാണ്. ഇത്തരം ചാനലുകൾ തന്റെ പിആർ വർക്കിന്റെ ഭാഗമാണെന്ന പ്രചാരണം വ്യാജമാണ്. ഈ രീതി തുടർന്നാൽ കർശനമായ നിയമനടപടികളിലേക്ക് കടക്കുമെന്നും അവർ ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നൽകി.

article-image

ോേ്്ോേ്്േോോ

You might also like

  • Lulu Exchange
  • Straight Forward

Most Viewed