കിഴക്കമ്പലം മലയിടംതുരുത്തിലെ 60 വർഷം നീണ്ട ഭൂമി തർക്കത്തിന് ഒത്തുതീർപ്പ്; ഏഴ് ദലിത് കുടുംബങ്ങൾക്ക് ഭൂമിയും വീടും ലഭിക്കും
ഷീബ വിജയൻ
ആറ് ദശാബ്ദത്തോളം നീണ്ടുനിന്ന കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്ത് കാവ് ഉന്നതിയിലെ ഭൂമി പ്രശ്നത്തിന് എറണാകുളം കളക്ടറേറ്റിൽ നടന്ന ചർച്ചയിൽ ഒത്തുതീർപ്പായി. ഇതനുസരിച്ച് കുടിയൊഴിപ്പിക്കപ്പെടുന്ന ഏഴ് ദലിത് കുടുംബങ്ങൾക്ക് നിലവിലുള്ള ഭൂമിയുടെ പിൻഭാഗത്തായി 5 സെന്റ് വീതം ഭൂമി ഉടമസ്ഥരായ ശങ്കരൻ നായരുടെ കുടുംബം വിട്ടുനൽകും. ഇവിടേക്ക് റോഡിനുള്ള സ്ഥലവും നൽകും. ഒരു വർഷത്തിനുള്ളിൽ ഈ സ്ഥലത്ത് 1000 ചതുരശ്ര അടിയിൽ കുറയാത്ത വീടുകൾ സർക്കാർ സ്പോൺസർഷിപ്പിലൂടെ നിർമ്മിച്ച് നൽകും. വീടിന്റെ പണി പൂർത്തിയാകുന്നത് വരെ ഇവർക്ക് നിലവിലെ വീടുകളിൽ തുടരാം. സുപ്രീം കോടതി വിധി നടപ്പാക്കാൻ അഭിഭാഷക കമ്മീഷൻ എത്തിയപ്പോൾ ഉണ്ടായ സംഘർഷങ്ങളെ തുടർന്ന് മന്ത്രി റോജി എം ജോൺ, എംഎൽഎ വിപി സജീന്ദ്രൻ, കളക്ടർ ജി പ്രിയങ്ക എന്നിവരുടെ മധ്യസ്ഥതയിലാണ് 58 വർഷം നീണ്ട ഈ നിയമപോരാട്ടം സമവായത്തിലെത്തിച്ചത്.
ൗൈാോൗൈൗൈ

