വനിതകൾക്കായി യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ 'പ്രിയദർശിനി സൗജന്യ യാത്രാ' പദ്ധതി വൻ ഹിറ്റ്
ഷീബ വിജയൻ
സംസ്ഥാനത്തെ സ്ത്രീകൾക്കായി യുഡിഎഫ് സർക്കാർ ആരംഭിച്ച 'പ്രിയദർശിനി സൗജന്യ യാത്രാ' പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ വൻ വിജയമായി മാറുന്നു. പദ്ധതി നിലവിൽ വന്നതോടെ ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മാത്രം കെഎസ്ആർടിസിയിൽ 13 ലക്ഷത്തിലധികം (13,29,938) സ്ത്രീകളാണ് യാത്ര ചെയ്തത്. ഇതിൽ 7,83,115 പേർ പൂർണ്ണമായും സൗജന്യമായ 'സീറോ ടിക്കറ്റ്' സംവിധാനം പ്രയോജനപ്പെടുത്തി. ബാക്കിയുള്ളവർ പദ്ധതി സമയമായ രാവിലെ 10 മണിക്ക് മുൻപ് ടിക്കറ്റെടുത്ത് യാത്ര ചെയ്തവരാണ്. സ്ത്രീ ശാക്തീകരണത്തിന് ഈ പദ്ധതി ഏറെ സഹായകരമാണെങ്കിലും ഗതാഗത വകുപ്പിന് ഇത് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നുണ്ട്. തിങ്കളാഴ്ച മാത്രം സീറോ ടിക്കറ്റ് വിതരണം ചെയ്തതിലൂടെ 1.59 കോടി രൂപയുടെ വരുമാന നഷ്ടമാണ് കെഎസ്ആർടിസിക്ക് ഉണ്ടായിട്ടുള്ളത്.
aqsADSdasds

