യൂട്യൂബർ തൊപ്പിക്കെതിരെയുള്ള ഗുരുതര ആരോപണങ്ങൾ; സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോലീസ് പരിശോധിക്കുന്നു
ഷീബ വിജയൻ
വിവാദ യൂട്യൂബർ തൊപ്പി എന്ന നിഹാദിനും സംഘത്തിനുമെതിരെ ഉയർന്ന പരാതിയിൽ കളമശേരി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോലീസ് നിരീക്ഷിച്ചുവരികയാണ്. അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അശ്ലീല പ്രചാരണം, ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കൽ, പോക്സോ, ലൈംഗിക ചൂഷണം തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചേർത്താണ് അന്വേഷണം. തൊപ്പിയും സുഹൃത്തുക്കളും തമ്മിൽ പിരിഞ്ഞതിനു ശേഷം പരസ്പരം ഉന്നയിച്ച ആരോപണങ്ങളാണ് പരാതിക്ക് ആധാരം. തൊപ്പി എംഡിഎംഎ ഉപയോഗിച്ചതായും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പണം നൽകി ലൈംഗികമായി ചൂഷണം ചെയ്തതായും സുഹൃത്തുക്കൾ ആരോപിച്ചിരുന്നു. എന്നാൽ റീച്ചിന് വേണ്ടി സുഹൃത്തുക്കൾ ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങളാണിതെന്ന് കാണിച്ച് തൊപ്പിയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
sasasadsadsa

