കഫ് സിറപ്പുകളുടെ ഓവർ ദി കൗണ്ടർ വിൽപന നിരോധിച്ചു; ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം
ഷീബ വിജയൻ
രാജ്യത്ത് ചുമയ്ക്കുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം സിറപ്പുകളും ഡോക്ടറുടെ ഔദ്യോഗിക കുറിപ്പടിയില്ലാതെ ഫാർമസികളിൽ നിന്ന് നേരിട്ട് വാങ്ങുന്നതിന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ഇതുസംബന്ധിച്ച അടിയന്തര വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. മുൻപ് ഡ്രഗ്സ് റൂൾസിലെ ഷെഡ്യൂൾ കെ പ്രകാരം സിറപ്പുകൾക്ക് നൽകിയിരുന്ന പ്രത്യേക ഇളവുകൾ ഭേദഗതിയിലൂടെ കേന്ദ്ര സർക്കാർ പൂർണ്ണമായി നീക്കം ചെയ്യുകയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുണനിലവാരമില്ലാത്ത കഫ് സിറപ്പുകൾ കഴിച്ച് കുട്ടികളടക്കം നിരവധി പേർ മരണപ്പെട്ട ദാരുണ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കർശന നടപടി.
asaqsaേോ

