റഷ്യൻ വ്യോമസേനയുടെ ബോംബർ വിമാനം തകർന്നുവീണു; പൈലറ്റുമാർ രക്ഷപ്പെട്ടു


ഷീബ വിജയൻ

റഷ്യൻ വ്യോമസേനയുടെ ടിയു-22എം3 (Tu-22M3) ബോംബർ വിമാനം സൈബീരിreadonlyയയിലെ ഇർകുത്സ്ക് മേഖലയിൽ തകർന്നുവീണു. തിങ്കളാഴ്ച പരിശീലന പറക്കലിനിടയിലാണ് സംഭവം. വിമാനത്തിനുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട് കുത്തനെ താഴേക്ക് പതിച്ച വിമാനം ജനവാസമില്ലാത്ത മേഖലയിലാണ് തകർന്നുവീണത്. അപകട സമയത്ത് വിമാനത്തിലുണ്ടായിരുന്ന നാല് ക്രൂ അംഗങ്ങളും സുരക്ഷിതമായി പുറത്തേക്ക് ചാടിയതിനാൽ വലിയ ദുരന്തം ഒഴിവായി. ഇവർക്ക് കാര്യമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരങ്ങൾ. സംഭവത്തിൽ റഷ്യൻ പ്രതിരോധ മന്ത്രാലയം ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

article-image

wqdeqweqwqw

You might also like

  • Lulu Exchange
  • Straight Forward

Most Viewed