പേഴ്‌സണൽ സ്റ്റാഫ് നിയമനം : ബെന്നി തോമസ് മികച്ച പൊതുപ്രവർത്തകൻ : വിവാദങ്ങൾക്ക് മറുപടിയുമായി മന്ത്രി സണ്ണി ജോസഫ്


ഷീബ വിജയൻ

തന്റെ പേഴ്‌സണൽ സ്റ്റാഫിൽ ബന്ധുനിയമനം നടത്തിയെന്ന വിവാദത്തിൽ മറുപടിയുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ് രംഗത്തെത്തി. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയും തന്റെ സഹോദരീ ഭർത്താവുമായ ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് സഹോദരിയുടെ ഭർത്താവ് എന്ന മാനദണ്ഡത്തിലല്ലെന്നും, അദ്ദേഹം മികച്ചൊരു പൊതുപ്രവർത്തകനായതുകൊണ്ടാണെന്നും മന്ത്രി പ്രതികരിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂരിൽ തന്റെ ചീഫ് ഏജന്റായി പ്രവർത്തിച്ച ആളാണ് ബെന്നി തോമസ്. ഡിസിസി പ്രസിഡന്റ് ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഈ നിയമനം. മുൻപ് പഞ്ചായത്ത് മെമ്പറായി ഉൾപ്പെടെ പ്രവർത്തിച്ച് മാതൃകാപരമായ പൊതുപ്രവർത്തനം കാഴ്ചവെച്ച ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമപരമായ തടസ്സങ്ങളുമില്ലെന്നും സണ്ണി ജോസഫ് വ്യക്തത വരുത്തി.

article-image

deqwaewewswe

You might also like

  • Lulu Exchange
  • Straight Forward

Most Viewed