ധനസ്ഥിതി മോശം, ആരോഗ്യമേഖലയിൽ സ്വകാര്യ നിക്ഷേപം വേണ്ടിവരും: മന്ത്രി കെ. മുരളീധരൻ
ശാരിക l കേരളം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നിലവിലെ ധനസ്ഥിതി മോശമാണെന്നും അതിനാൽ ആരോഗ്യമേഖലയിൽ സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. ആരോഗ്യമേഖലയെ കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'കായകൽപ്പ് അദാലത്ത്' ഈ മാസം ഒൻപതാം തീയതി മുതൽ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി സണ്ണി ജോസഫ് തന്റെ ബന്ധുവിനെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ അദ്ദേഹത്തിന് പിന്തുണയുമായും കെ. മുരളീധരൻ രംഗത്തെത്തി. നിയമനം ലഭിച്ച ബന്ധു പാർട്ടിയുമായി അടുത്ത ബന്ധമുള്ളയാളാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മുൻപ് പിണറായി വിജയൻ മരുമകൻ മുഹമ്മദ് റിയാസിനെ മന്ത്രിയാക്കിയപ്പോൾ ആരും ഒന്നും മിണ്ടിയില്ലെന്നും, ഇപ്പോൾ ഉയർന്നുവരുന്നത് അനാവശ്യമായ വിവാദങ്ങൾ മാത്രമാണെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
ാു്േ

