പരോളിലിറങ്ങി 'മാസ്' റീൽസ്; നിയമം ലംഘിച്ച് പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വിവാദത്തിൽ
ഷീബ വിജയൻ
കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതി പരോൾ വ്യവസ്ഥകൾ പൂർണ്ണമായി ലംഘിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ വീരപരിവേഷം നൽകുന്ന തരത്തിൽ റീൽസ് വീഡിയോ പങ്കുവെച്ചത് വിവാദമാകുന്നു. കേസിലെ പ്രതിയും ബേഡകം കുണ്ടുംകുഴി സ്വദേശിയുമായ അശ്വിനാണ് ജയിൽ അധികൃതരുടെ കർശന നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തി ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്. സിനിമയിലെ മാസ് ഡയലോഗുകളുടെ പശ്ചാത്തലത്തിൽ, സിഗരറ്റ് വലിച്ച് പുകയൂതിയും മീശ പിരിച്ചുമുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തടവുകാർക്ക് പരോൾ അനുവദിക്കുമ്പോൾ മൊബൈൽ ഫോണോ സമൂഹമാധ്യമങ്ങളോ ഉപയോഗിക്കാൻ പാടില്ലെന്ന ജയിൽ വകുപ്പിന്റെ കടുത്ത നിയമം നിലനിൽക്കെയാണ് പ്രതിയുടെ ഈ പ്രകടനം.
പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികൾക്ക് 20 ദിവസത്തെ പരോൾ അനുവദിച്ചത് നേരത്തെ തന്നെ വലിയ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പരോളിലിറങ്ങിയ പ്രതി പരസ്യ നിയമലംഘനവുമായി രംഗത്തെത്തിയത്. സംഭവം വലിയ വാർത്തയായതോടെ ഈ വീഡിയോ അക്കൗണ്ടിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. പ്രതിയുടെ നിയമലംഘനത്തെക്കുറിച്ച് ആഭ്യന്തര വകുപ്പ് നിലവിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
്േോ്േോ്േ

