സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ മാർച്ച്; ജലപീരങ്കി പ്രയോഗിച്ച് പോലീസ്, വൻ സംഘർഷം
ഷീബ വിജയൻ
തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷം. പോലീസ് തീർത്ത ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. ഇതിനെത്തുടർന്ന് പോലീസും പ്രതിഷേധക്കാരും തമ്മിൽ മണിക്കൂറുകളോളം ഉന്തുംതള്ളുമുണ്ടായി.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി പാളയത്ത് വെച്ചാണ് എസ്എഫ്ഐ - കെഎസ്യു പ്രവർത്തകർ തമ്മിൽ ആദ്യമായി സംഘർഷമുണ്ടായത്. കോളേജ് തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ കെഎസ്യു പ്രവർത്തകർ കല്ലെറിഞ്ഞെന്നും പോലീസ് വാഹനം ആക്രമിച്ചെന്നും എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചിരുന്നു. ഇരുവിഭാഗവും തമ്മിൽ കല്ലേറുണ്ടായതോടെ രംഗം ശാന്തമാക്കാൻ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പോലീസ് ലാത്തിവീശിയിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാതെ തെരുവിൽ നിലയുറപ്പിച്ചു. ഇതിനിടെ നഗരത്തിലെ കോൺഗ്രസ് അനുകൂല ഫ്ലക്സ് ബോർഡുകൾ എസ്എഫ്ഐ പ്രവർത്തകർ വ്യാപകമായി നശിപ്പിച്ചു.
തുടർന്ന് സിപിഎം നേതാക്കളായ എം.വി. ജയരാജനും എ.എ. റഹീമും നേരിട്ട് സ്ഥലത്തെത്തിയാണ് പ്രവർത്തകരെ അനുനയിപ്പിച്ച് അവിടെനിന്നും മാറ്റിയത്. സംഘർഷത്തിൽ മണ്ണന്തല സ്റ്റേഷൻ സിഐയുടെ കൈയൊടിയുന്നത് ഉൾപ്പെടെ ഒരു പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഘർഷാവസ്ഥ കണക്കിലെടുത്ത് നഗരത്തിൽ വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
ൗോേോേോ്േ

