ഗൺമാൻ്റെ 'രക്ഷാപ്രവർത്തനം' നടപടി; അഞ്ച് പോലീസുടകടകാർക്ക് സസ്പെൻഷൻ


ഷീബ വിജയൻ

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് നേതാക്കളെ ക്രൂരമായി മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ ഒടുവിൽ ശക്തമായ നടപടി. പിണറായി വിജയന്റെ ഗൺമാൻമാരായ അഞ്ച് പോലീസുകാരെ സംസ്ഥാന പോലീസ് മേധാവി (ഡിജിപി) സസ്പെൻഡ് ചെയ്തു. അന്നത്തെ മർദ്ദനത്തെ 'രക്ഷാപ്രവർത്തനം' എന്ന് വിശേഷിപ്പിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ അനിൽ, എസ്കോർട്ട് പോലീസുകാരായ അരുൺ, വിപിൻ, സന്ദീപ് എന്നിവരുൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് ഡിജിപിയുടെ അടിയന്തര നടപടി ഉണ്ടായിരിക്കുന്നത്. നിലവിൽ സ്പെഷൽ ബ്രാഞ്ചിന് കീഴിലാണ് ഈ അഞ്ച് ഉദ്യോഗസ്ഥരും ജോലി ചെയ്യുന്നത്. നവകേരള സദസിനിടെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കോടതി നിർദ്ദേശപ്രകാരമാണ് ഇപ്പോൾ ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്.

article-image

േോ്്േോോ്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed