കെഎസ്ആർടിസി എംപാനൽ ജീവനക്കാരെ തിരിച്ചെടുക്കാനും സ്ഥിരപ്പെടുത്താനും വ്യവസായ ട്രിബ്യൂണൽ ഉത്തരവ്
ശാരിക l കേരളം
കെഎസ്ആർടിസിയിൽ നിന്ന് പിരിച്ചുവിട്ട എംപാനൽ ജീവനക്കാരെ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്താൻ വ്യവസായ ട്രിബ്യൂണൽ ഉത്തരവിട്ടു. നാലാഴ്ചയ്ക്കുള്ളിൽ ഈ നടപടികൾ പൂർത്തിയാക്കണമെന്നും വിധിയിൽ വ്യക്തമാക്കുന്നു. 2018-ൽ ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് എംപാനൽ ജീവനക്കാരെ കൂട്ടത്തോടെ കെഎസ്ആർടിസി പിരിച്ചുവിട്ടിരുന്നത്. എന്നാൽ, പുതിയ വിധി ഹൈക്കോടതി ഉത്തരവിന് വിരുദ്ധമാണെന്ന വിലയിരുത്തലിൽ, നിയമോപദേശം തേടിയ ശേഷം മാത്രം തുടർനടപടികൾ സ്വീകരിച്ചാൽ മതിയെന്നാണ് കെഎസ്ആർടിസി മാനേജ്‌മെന്റിന്റെ തീരുമാനം.
ഹൈക്കോടതി വിധിയെത്തുടർന്ന് അന്ന് 3055 എംപാനൽ ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായത്. ഇതിൽ പത്ത് വർഷത്തിലേറെ സർവീസുള്ള ജീവനക്കാരും ഉൾപ്പെട്ടിരുന്നു. തിരിച്ചെടുക്കുന്നതിനൊപ്പം ഇത്രയും കാലത്തെ ആനുകൂല്യങ്ങൾ കൂടി ജീവനക്കാർക്ക് നൽകണമെന്ന് ട്രിബ്യൂണൽ വിധിയിൽ പരാമർശിക്കുന്നുണ്ട്. കെഎസ്ആർടിസിയിലെ തൊഴിൽ സുരക്ഷയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ നിർണ്ണായകമായ ഒന്നായാണ് ഈ വിധി കാണപ്പെടുന്നത്.
gdfg


