കണക്ക് പുറത്തുവിടാൻ സൗകര്യമില്ല: കുഞ്ഞികൃഷ്ണന് മറുപടിയുമായി എം.വി. ഗോവിന്ദൻ
ഷീബ വിജയൻ
പയ്യന്നൂർ ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ കണക്കുകൾ പുസ്തക പ്രകാശനത്തിന് മുൻപ് പുറത്തുവിടണമെന്ന വി. കുഞ്ഞികൃഷ്ണന്റെ ആവശ്യം സിപിഎം തള്ളി. കണക്ക് ഇപ്പോൾ പുറത്തുവിടാൻ തങ്ങൾക്ക് മനസ്മില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന കുഞ്ഞികൃഷ്ണന്റെ പുസ്തകം നാളെ പ്രകാശനം ചെയ്യാനിരിക്കെയാണ് ഈ പോര് മുറുകുന്നത്.
ഫണ്ട് തിരിമറി ആരോപണങ്ങൾ പാർട്ടി നേരത്തെ തള്ളിയിരുന്നു. പുസ്തകത്തിലെ ഉള്ളടക്കം അറിഞ്ഞ ശേഷം മാത്രം കണക്ക് പുറത്തുവിടുന്ന കാര്യം ആലോചിക്കുമെന്നാണ് നിലവിലെ പാർട്ടി നിലപാട്. പാർട്ടിക്കെതിരെ അനാവശ്യ പരാമർശങ്ങൾ പുസ്തകത്തിലുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയും സിപിഎം നേതൃത്വം ഉയർത്തുന്നുണ്ട്.
assdadswwsaq


