പാലക്കാട് ശോഭ സുരേന്ദ്രൻ; ബിജെപി ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം


ഷീബ വിജയൻ

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ കരുത്തുറ്റ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ പാലക്കാട് മണ്ഡലത്തിൽ മത്സരിക്കും. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള പാലക്കാട് തന്നെ ശോഭ മത്സരിക്കണമെന്നാണ് ദേശീയ നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം. വട്ടിയൂർക്കാവ്, ആലപ്പുഴ, കോഴിക്കോട് തുടങ്ങിയ വിവിധ മണ്ഡലങ്ങളിൽ ശോഭയുടെ പേര് ഉയർന്നു വന്നിരുന്നെങ്കിലും ഒടുവിൽ പാലക്കാട് ഉറപ്പിക്കുകയായിരുന്നു. തുടർച്ചയായി മൂന്ന് തവണ ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ ഉൾപ്പെടുന്ന മണ്ഡലത്തിൽ ശോഭ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം വലിയ രാഷ്ട്രീയ പോരാട്ടത്തിന് വഴിയൊരുക്കും.

article-image

EDSEFDSESDEA

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed