രാഹുലിന്റെ അധ്യായം ക്ലോസ് ചെയ്‌തു, ധാർമികതയുണ്ടെങ്കിൽ അയാൾ രാജിവെക്കണം: കെ. മുരളീധരൻ
ഷീബ വിജയ൯
തൃശൂർ: രാഹുലിന്റെ അധ്യായം ക്ലോസ് ചെയ്‌തെന്നും ധാർമികതയുണ്ടെങ്കിൽ എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പ്രതികരിച്ചു. ധാർമികതയുള്ള പ്രവർത്തിയല്ല രാഹുൽ ചെയ്തതെന്നും പൊതുരംഗത്ത് പുലർത്തേണ്ട മാന്യത അദ്ദേഹത്തിനായില്ലെന്നും മുരളീധരൻ വ്യക്തമാക്കി. രാഹുലിനായി പാർട്ടിയിൽ ഇനിയാരും വാദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിയും കെ.പി.സി.സി. ഇടപെടലും സ്വാഗതം ചെയ്യുന്നു. ഇരുനടപടികളും പൊതുസമൂഹത്തിന് സന്തോഷം പകരുന്നതാണെന്നും രാഹുലിന്റെ ഒരു തിരുത്തലും ഇനി ആവശ്യമില്ലെന്നും രാഹുലിനെ തന്നെ പാർട്ടിക്ക് ഇനി വേണ്ടതില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. സൈബർ ആക്രമണങ്ങളെ താൻ ഭയപ്പെടുന്നില്ലെന്നും കൂലിത്തല്ലുകാരെ ആര് പേടിക്കാനാണെന്നും അദ്ദേഹം പ്രതികരിച്ചു. ബലാത്സംഗക്കേസിൽ ഒളിവില്‍ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിൽ തടസ്സമില്ലെന്നും തിരുവനന്തപുരം ജില്ലാ കോടതി വിധിച്ചിരുന്നു.
efedsadewaes
