സത്യപ്രതിജ്ഞ ചെയ്തതിന്‍റെ വാർഷിക ദിനത്തിൽ തന്നെ പാർട്ടിയിൽ നിന്നും പുറത്തേക്ക്
ഷീബ വിജയ൯
തിരുവനന്തപുരം: പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയത്, അദ്ദേഹം നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിന്‍റെ ഒന്നാം വാർഷിക ദിനത്തിലാണ്. 2024 ഡിസംബർ നാലിനാണ് പാലക്കാട് നിന്നുള്ള നിയമസഭാംഗമായി രാഹുൽ സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ പീഡനക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ രാഹുലിനെ കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുകയായിരുന്നു.
അതിനിടെ, വഞ്ചിയൂർ കോടതിക്ക് മുന്നിൽ സി.ഐ.ടി.യു. പ്രവർത്തകർ പടക്കം പൊട്ടിച്ചും 'കാട്ടുകോഴി മാങ്കൂട്ടമേ രാജിവച്ച് പോ പുറത്ത്' എന്ന് മുദ്രാവാക്യം മുഴക്കിയും ആഘോഷം നടത്തി. പാലക്കാട് ഡി.വൈ.എഫ്.ഐ. പ്രവർത്തകരും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷം നടത്തുന്നുണ്ട്. ഇടത് സംഘടനകളുടെ നേതൃത്വത്തിൽ രാഹുലിന്റെ ചിത്രങ്ങൾ കത്തിച്ചും പ്രതിഷേധവും ആഹ്‌ളാദ പ്രകടനവും നടന്നുവരികയാണ്.
asdsadsa
