കടകംപള്ളിയുടെ മാനനഷ്ടക്കേസിൽ തര്‍ക്ക ഹര്‍ജി നൽകി വി.ഡി. സതീശൻ


ഷീബ വിജയ൯


തിരുവനന്തപുരം: ശബരിമല സ്വര്‍ണകൊള്ള കേസിൽ കടകംപ്പള്ളി സുരേന്ദ്രൻ എം.എൽ.എ. നൽകിയ മാനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തര്‍ക്ക ഹര്‍ജി സമര്‍പ്പിച്ചു. തിരുവനന്തപുരം രണ്ടാം സെക്കൻഡ് അഡീഷണൽ സബ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ശബരിമല സ്വര്‍ണകൊള്ളയുമായി ബന്ധപ്പെട്ട് ഒക്ടോബറിൽ സതീശൻ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശത്തിലാണ് കേസ്. ശബരിമലയിലെ ദ്വാരപാലക ശിൽപം ഇതര സംസ്ഥാനക്കാരനായ കോടീശ്വരന് വിറ്റുവെന്നും ആര്‍ക്കാണ് വിറ്റതെന്ന് അന്ന് ദേവസ്വം മന്ത്രിയായിരുന്ന കടംകപള്ളിയോട് ചോദിച്ചാൽ അറിയാമെന്നുമായിരുന്നു സതീശൻ്റെ പ്രസ്താവന. ഒക്ടോബർ എട്ടിന് വാർത്താസമ്മേളനത്തിൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് സതീശൻ തർക്ക ഹര്‍ജിയിൽ പറയുന്നു. കടംകപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട ഹർജി തികച്ചും രാഷ്ട്രീയ സ്വഭാവമുള്ളതാണെന്നും തര്‍ക്ക ഹര്‍ജിയിൽ ആരോപിക്കുന്നു. പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം, പ്രതിപക്ഷ നേതാവ് ഇനി ഇത്തരത്തിൽ വാർത്താസമ്മേളനം നടത്താൻ പാടില്ല എന്നീ ആവശ്യങ്ങളാണ് കടകംപ്പള്ളി സുരേന്ദ്രൻ്റെ മാനനഷ്ട ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.

article-image

ASXASas

You might also like

Most Viewed