ഒരു പെൺകുട്ടിയും എനിക്കെതിരെ പരാതി നൽകിയിട്ടില്ല, എല്ലാം സധൈര്യം നേരിട്ടു’: രാജ്‌മോഹൻ ഉണ്ണിത്താൻ
ഷീബ വിജയ൯
കാസർഗോഡ്: രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസിന് മറുപടിയുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. രംഗത്ത്. താൻ സകല വിചാരണകളും നേരിട്ടെന്നും ഒരു പെൺകുട്ടിയും തനിക്കെതിരെ പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവിഹിതമായ മാർഗ്ഗത്തിൽ ഗർഭം ഉണ്ടാക്കിയെന്ന പരാതിയില്ലെന്നും താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് തനിക്കറിയാമെന്നും ഉണ്ണിത്താൻ പറഞ്ഞു. താൻ ആൾക്കൂട്ട വിചാരണ നേരിട്ടപ്പോഴും അന്നും ഇന്നും കുടുംബം തനിക്ക് ഒപ്പമുണ്ടായിരുന്നു. സാധാരണ പ്രവർത്തകർക്ക് ലഭിക്കുന്ന അവസരമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ്. അവരുടെ അവസരം കളയാൻ ഒരു നേതാവും തയ്യാറാകരുത്. കോൺഗ്രസ് പാർട്ടിക്ക് ഒരു നിലപാടും മൂല്യാധിഷ്ഠിത രാഷ്ട്രീയവും വേണം. സൈബർ ആക്രമണം ഭയന്ന് നിലപാടിൽ മാറ്റം വരില്ല. മുഖ്യമന്ത്രിക്ക് അയച്ച ഇ.ഡി. നോട്ടീസിനെ കടലാസിന്റെ വില പോലും കൽപ്പിക്കുന്നില്ലെന്നും മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള സി.പി.ഐ.എമ്മും ബി.ജെ.പി.യും തമ്മിലുള്ള ഒത്തുകളിയാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.
asdadsads
