എല്ലാ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും ഇ.ഡി നോട്ടീസ് വരും; എല്ലാം രാഷ്ട്രീയ കളിയാണ്’: എം.വി. ഗോവിന്ദൻ


ഷീബ വിജയ൯

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ഇ.ഡി. നോട്ടീസ് അയച്ച സംഭവത്തിൽ സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. എല്ലാ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും ഇ.ഡി. നോട്ടീസ് വരുമെന്നും ഇത് രാഷ്ട്രീയ കളിയാണെന്നും അദ്ദേഹം ആരോപിച്ചു. കിഫ്ബിയെ അപകീർത്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. തുടങ്ങിയ പദ്ധതിയാണെങ്കിലും കിഫ്ബിയെ ഭാവനാപൂർവം ഉപയോഗിച്ച് കേരളത്തിന് വേണ്ടി വികസനം കൊണ്ടുവരികയാണ് എൽ.ഡി.എഫ്. ചെയ്തത്. കിഫ്ബി വഴി കോടികളുടെ വികസനം സംസ്ഥാനത്തുണ്ടായി. കേരളത്തിന്റെ പശ്ചാത്തല സൗകര്യം ലോകോത്തര നിലവാരമുള്ളതാക്കി മാറ്റിയത് കിഫ്ബി വഴിയാണ്. കേരളത്തെ തകർക്കാനും വികസനത്തിനെതിരായ കടന്നാക്രമണവുമാണ് ബി.ജെ.പി. നടത്തുന്നത്. ഫെമ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് കിഫ്ബി ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിക്ക് അഡ്ജഡിക്കേറ്റീവ് അതോറിറ്റി നോട്ടീസ് നൽകിയത്.

article-image

xsadsda

You might also like

Most Viewed