ലൈംഗിക പീഡന പരാതി; ശബ്ദരേഖ രാഹുൽ മാങ്കൂട്ടത്തിലിൻ്റേത് തന്നെയെന്ന് സ്ഥിരീകരണം
ഷീബ വിജയ൯
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച യുവതി സമർപ്പിച്ച ശബ്ദരേഖയിലുള്ളത് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ തന്നെ സംഭാഷണമാണ് എന്ന് പ്രാഥമിക പരിശോധന റിപ്പോർട്ട്. ശബ്ദരേഖയിൽ കൃത്രിമം നടന്നിട്ടില്ലെന്നാണ് കണ്ടെത്തൽ. ഡബ്ബിങ്, എ.ഐ സാധ്യതകളെ പൂർണമായും തള്ളിക്കളഞ്ഞാണ് പരിശോധനാ ഫലം വന്നിട്ടുള്ളത്. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലും സി.സി.ടി.വി.യിലുംരാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയത് അതിവിദഗ്ധമായാണെന്നാണ് വിവരം. ഫ്ലാറ്റിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നാണ് സൂചന. സി.സി.ടി.വി ഉള്ള റോഡുകൾ പരമാവധി ഒഴിവാക്കിയാണ് എം.എൽ.എ യാത്ര ചെയ്തിട്ടുള്ളത്. സ്പെഷ്യൽ ബ്രാഞ്ച് സി.സി.ടി.വി പരിശോധന നടത്തിയെങ്കിലും കാർ മാത്രം പല റൂട്ടുകളിലൂടെ സഞ്ചരിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. ഇന്നും സി.സി.ടി.വി കേന്ദ്രീകരിച്ച് പരിശോധന തുടരാനാണ് പൊലീസിൻ്റെ തീരുമാനം. രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കുമ്പോൾ അതിനെ ശക്തമായി എതിർക്കാനാണ് പോലീസ് തീരുമാനം.
രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ്അതിജീവിതയെ സൈബർ ഇടത്തിൽ അധിക്ഷേപിച്ചെന്ന പരാതിയിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ബി.എൻ.എസ് പ്രകാരം ജാമ്യമില്ലാ വകുപ്പ് കൂടി രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്. സ്ത്രീക്കെതിരെ ലൈംഗികച്ചുവയോടും അധിക്ഷേപത്തോടെയുമുള്ള പരാമർശം നടത്തിയെന്നാണ് പുതുതായി ചുമത്തിയ കുറ്റം.
അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയ കേസിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്താണ് പോലീസ് കേസെടുത്തത്. നാലാം പ്രതിയാണ് സന്ദീപ് വാര്യർ. പരാതിക്കാരിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന കേസിലാണ് പ്രത്യേക അന്വേഷണ സംഘം സന്ദീപിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. തനിക്കെതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും യുവതിയുടെ പേര് ആദ്യം വെളിപ്പെടുത്തിയത് ഡി.വൈ.എഫ്.ഐ നേതാവാണെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. ഫ്ലാറ്റിൽ പോലീസ് പരിശോധനലൈംഗിക പീഡനക്കേസിൽ കേസെടുത്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ പാലക്കാട്ടെ ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തി. പരാതിക്കാരിയായ യുവതി ഫ്ലാറ്റിലെത്തിയ ദിവസങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്താനാണ് പരിശോധന നടത്തിയത്. എന്നാൽ, അന്വേഷണ സംഘത്തിന് സി.സി.ടിവി ദൃശ്യങ്ങൾ ലഭിച്ചില്ലെന്നാണ് വിവരം.
sasadadsdas
