സൽമാനിയ ആശുപത്രിയിലെ നഴ്സുമാർക്ക് യാത്രയയപ്പ് നൽകി


പ്രദീപ് പുറവങ്കര

മനാമ : സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് എമർജൻസി വിഭാഗത്തിലെ നഴ്സുമാരായ സിസ്റ്റർ ബിബി സജി (15 വർഷത്തെ സേവനം), നിത്യ മേരി മാമ്മൻ (5 വർഷത്തെ സേവനം) എന്നിവർക്ക് പ്രവാസ ജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി യാത്രയയപ്പ് നൽകി.

ബഹ്‌റൈനിലെ സൽമാനിയ എമർജൻസി വിഭാഗം നഴ്സുമാരുടെ സൗഹൃദ കൂട്ടായ്മയായ "AEINA" (Association of Emergency Intensive Care Nurses) യുടെ ആഭിമുഖ്യത്തിലാണ് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത്. സൽമാനിയ കലവറ റെസ്റ്റോറന്റിൽ വെച്ച് നടന്ന ആഘോഷത്തിൽവെച്ച് സിസ്റ്റർ ബിബി സജിക്കും നിത്യ മേരി മാമ്മനും മൊമന്റോയും സമ്മാനങ്ങളും നൽകി ആദരിച്ചു. സേവനരംഗത്ത് ഇരുവരും നൽകിയ സംഭാവനകളെ യോഗത്തിൽ പങ്കെടുത്തവർ ഓർത്തെടുക്കുകയും തുടർജീവിതത്തിൽ ആശംസകൾ നേരുകയും ചെയ്തു.

article-image

aa

You might also like

  • Straight Forward

Most Viewed