മുസ്‌ലിംകൾ വോട്ട് ചെയ്യാത്തതുകൊണ്ടാണ് കേന്ദ്ര മന്ത്രിസഭയിൽ മുസ്‌ലിം മന്ത്രി ഇല്ലാത്തത്: വിവാദ പരാമർശവുമായി രാജീവ് ചന്ദ്രശേഖർ


ഷീബ വിജയ൯

കോഴിക്കോട്: മുസ്‌ലിംകൾ ബി.ജെ.പിക്ക് വോട്ട് ചെയ്യാത്തതുകൊണ്ടാണ് നിലവിലെ കേന്ദ്ര മന്ത്രിസഭയിൽ മുസ്‌ലിം മന്ത്രി ഇല്ലാത്തതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിവാദ പരാമർശം നടത്തി. വോട്ട് ചെയ്താലല്ലേ മുസ്‌ലിം എം.പി.യുണ്ടാകൂ എന്നും, എം.പി. ഇല്ലെങ്കിൽ എങ്ങനെ മന്ത്രിയുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച 'മീറ്റ് ദ പ്രസ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "മുസ്‌ലിംകൾ ബി.ജെ.പിക്ക് വോട്ട് തരുന്നില്ല. എന്തിനാണ് കോൺഗ്രസിന് വോട്ട് നൽകുന്നത്? കോൺഗ്രസിന് വോട്ട് കൊടുത്താൽ എന്തെങ്കിലും ഗുണം കിട്ടുമോ?" എന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു. കോഴിക്കോട് മുസ്‌ലിംങ്ങൾ വോട്ട് ചെയ്താൽ മാത്രമെ മുസ്‌ലിം എം.പി. ഉണ്ടാവുകയുള്ളൂ. മുസ്‌ലിം എം.പി. ഉണ്ടായാൽ മാത്രമെ മുസ്‌ലിം മന്ത്രി ഉണ്ടാവുകയുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ വാദം.

ewerw

You might also like

  • Straight Forward

Most Viewed