ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ: ബിനു കുന്നന്താനത്തിന് പിന്തുണ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ ഒഐസിസിയുടെ മുൻ പ്രസിഡന്റും നിലവിൽ ഗ്ലോബൽ കമ്മിറ്റി അംഗവുമായ ബിനു കുന്നന്താനത്തിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ച് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ബഹ്‌റൈനിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമാണ് മുൻ കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ബിനു കുന്നന്താനം.
ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ച യോഗം ഒഐസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം ഉദ്ഘാടനം ചെയ്തു. ബിനു കുന്നന്താനത്തിന്റെ സ്ഥാനാർത്ഥിത്വം ബഹ്‌റൈൻ ഒഐസിസിക്ക് ലഭിച്ച അംഗീകാരമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും വ്യക്തമായ ആദർശം കാത്തുസൂക്ഷിക്കുന്ന അദ്ദേഹം വിജയിച്ചാൽ നാട്ടിലെ ക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം പ്രവാസികളുടെ പ്രശ്നങ്ങൾ അധികാരികളുടെ മുന്നിലേക്ക് എത്തിക്കുവാനും പരിഹാരം കാണുവാനും സാധിക്കുമെന്ന് നേതാക്കൾ വിലയിരുത്തി.
ജില്ലയിലെ ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്) സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ പ്രവാസ ലോകത്ത് നിന്ന് സാധ്യമായ പ്രവർത്തനങ്ങൾ നടത്താൻ കൺവെൻഷനിൽ തീരുമാനമായി. പരമാവധി വോട്ടുള്ള പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കും. കൂടാതെ, ജില്ലയിലെ അഞ്ച് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ അതാത് ഡിവിഷനുകളിലെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, മുൻസിപ്പാലിറ്റി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനുള്ള കർമ്മ പരിപാടികൾക്ക് രൂപം നൽകുകയും ചെയ്തു.
യോഗത്തിന് ജില്ലാ ജനറൽ സെക്രട്ടറി ഷിബു ബഷീർ സ്വാഗതവും, കോശി ഐപ്പ് നന്ദിയും രേഖപ്പെടുത്തി.
വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സയ്യിദ് എം. എസ്., ജീസൺ ജോർജ്, ഷെമിം കെ.സി., വിനോദ് ഡാനിയേൽ, റോബി ജോർജ് തിരുവല്ല എന്നിവർ പ്രസംഗിച്ചു. കൂടാതെ ജില്ലാ കമ്മിറ്റി ഭാരവാഹികളായ ജോൺസൺ ടി. തോമസ്സ്, അനു തോമസ് ജോൺ, ബിബിൻ മാടത്തേത്ത്, ഷാജി കെ. ജോർജ്, പാലക്കാട്, മലപ്പുറം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമാരായ സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, സന്തോഷ് കെ. നായർ തുടങ്ങിയവരും സംസാരിച്ചു.
നാഷണൽ കമ്മിറ്റി നേതാക്കളായ മനു മാത്യു, വിഷ്ണു കലഞ്ഞൂർ, സിൻസൺ പുലിക്കോട്ടിൽ, ഗീരീഷ് കാളിയത്ത്, ജില്ലാ കമ്മിറ്റി ഭാരവാഹികളായ അജി പി. ജോയ്, ബൈജു ചെന്നിത്തല, മോൻസി ബാബു, സന്തോഷ് ബാബു, ബിനു കോന്നി, ജോർജ് യോഹന്നാൻ, പ്രിൻസ് ബഹ്നാൻ, ബിനു മാമൻ, ഷാജി തോമസ്സ്, സിജു ചെറിയാൻ, സാം മാത്യു, സ്റ്റാലിൻ ജോർജ്, റെജി എം. ചെറിയാൻ, ക്രിസ്റ്റി പി. വർഗ്ഗീസ്, ജെയിംസ് കോഴഞ്ചേരി, സച്ചിൻ രാജു, എബിൻ മാത്യു ഉമ്മൻ, നിഥിൻ സാമൂവൽ, കെ.പി. കുഞ്ഞമ്മദ്, അനിൽ കൊടുവള്ളി എന്നിവർ കൺവെൻഷന് നേതൃത്വം നൽകി.
സുരസു
