ബി.എൽ.ഒമാരുടെ ജോലി തടസപ്പെടുത്തുന്നത് ക്രിമിനൽ കുറ്റം; എസ്.ഐ.ആർ നീട്ടില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
ഷീബ വിജയ൯
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം പുരോഗമിക്കുകയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. എന്യൂമറേഷൻ ഫോം വിതരണം ചെയ്യുന്നതിൻ്റെ ആദ്യഘട്ടം പൂർത്തിയാവുകയാണ്. ഇതുവരെ 97% ലധികം ഫോമുകൾ വിതരണം ചെയ്തു. നഗരപ്രദേശങ്ങളിലാണ് ഫോം വിതരണം ഇനിയും ബാക്കിയുള്ളത്. അടുത്ത ഘട്ടത്തിൽ ബിഎൽഒമാർ ഫോം തിരികെ വാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ബൂത്ത് ലെവൽ അടിസ്ഥാനത്തിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും, ഇതുവരെ അഞ്ച് ലക്ഷത്തോളം ഫോമുകൾ ഡിജിറ്റലാക്കി മാറ്റാൻ സാധിച്ചിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കൂട്ടിച്ചേർത്തു.
അതേസമയം ബിഎൽഒമാർക്കുള്ളത് ഭരണഘടനാ പോസ്റ്റാണെന്നും, ഒരാളെ നിയമിച്ചു കഴിഞ്ഞാൽ മുഴുവൻ നിയന്ത്രണവും ഇലക്ഷൻ കമ്മീഷനാണെന്നും ഖേൽക്കർ വ്യക്തമാക്കി. നിയമപ്രകാരമാണ് എല്ലാ നടപടികളും നടക്കുന്നത്. അതുകൊണ്ട് ജോലിയിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകാൻ പാടില്ല. ബിഎൽഒമാരുടെ പ്രവർത്തന മികവ് കൊണ്ടാണ് എസ്ഐആർ പൂർത്തിയാക്കാൻ സാധിക്കുന്നത്. മലപ്പുറത്തും ഇടുക്കിയിലും ബിഎൽഒമാരുടെ ജോലി തടസപ്പെടുത്താൻ ശ്രമമുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. പ്രവർത്തനം തടസപ്പെടുത്തിയാൽ ശക്തമായ നടപടിയെടുക്കും. 10 വർഷം വരെ തടവ് ലഭിക്കുന്ന ശിക്ഷയാണ് ഇതിന് ലഭിക്കുകയെന്നും രത്തൻ യു. ഖേൽക്കർ മുന്നറിയിപ്പ് നൽകി.
asadsadsadsadsdsaasd
