കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത് 8 വയസ്സുകാരി അദിതി


പ്രദീപ് പുറവങ്കര

മനാമ: കാൻസർ രോഗികൾക്ക് വിഗ് നിർമിക്കുന്നതിനായി തന്റെ എട്ടാമത് പിറന്നാൾ ദിനത്തിൽ മുടി ദാനം ചെയ്ത് മാതൃകയായിരിക്കുകയാണ് ബഹ്‌റൈനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി അദിതി അമൽജിത്ത്. രണ്ടാം ക്ലാസുകാരിയായ അദിതിയുടെ ഈ വേറിട്ട നന്മ നിറഞ്ഞ പ്രവൃത്തി ശ്രദ്ധ നേടുകയാണ്.

പിറന്നാൾ സമ്മാനമായി കാരുണ്യം ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്കു (BCS) വേണ്ടി വിഗ് നിർമിക്കുന്ന സലൂണിലാണ് അദിതി തന്റെ നീണ്ട മുടി നൽകിയത്. ബഹ്‌റൈനിൽ ജോലി ചെയ്യുന്ന തൃശൂർ കൊടുങ്ങല്ലൂർ സ്വദേശികളായ അമൽജിത്തിൻ്റെയും ശിൽപ്പ അമൽജിത്തിൻ്റെയും മകളാണ് അദിതി. പിറന്നാൾ ദിനത്തിൽ മകൾ ചെയ്ത ഈ പുണ്യകർമ്മത്തിന് കുടുംബം പൂർണ്ണ പിന്തുണ നൽകി.

കീമോതെറാപ്പി ചികിത്സയുടെ ഭാഗമായി മുടി നഷ്ട്ടമാകുന്ന കുട്ടികൾ ഉൾപ്പെടെയുള്ള കാൻസർ രോഗികൾക്ക് ബഹ്‌റൈൻ കാൻസർ സൊസൈറ്റി തികച്ചും സൗജന്യമായാണ് വിഗ്ഗുകൾ വിതരണം ചെയ്യുന്നത്. ഈ ഉദ്യമത്തിനാണ് അദിതിയുടെ മുടി കരുത്തായത്.

നിങ്ങൾക്കും പങ്കുചേരാം: കുറഞ്ഞത് 21 സെൻ്റി മീറ്റർ നീളത്തിൽ മുടി ദാനം ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് ബഹ്‌റൈൻ കാൻസർ കെയർ ഗ്രൂപ്പുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 33750999 എന്ന നമ്പറിൽ വിളിക്കാം.

article-image

cxvcxv

You might also like

  • Straight Forward

Most Viewed