മലപ്പുറത്തെ യുഡിഎഫിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കും : പി.കെ കുഞ്ഞാലിക്കുട്ടി


ഷീബ വിജയൻ

മലപ്പുറം: മലപ്പുറത്തെ യുഡിഎഫിലെ പ്രശ്നങ്ങളെല്ലാം തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ പരിഹരിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. പൊൻമുണ്ടം അടക്കം എല്ലായിടത്തും സഖ്യമായി മത്സരിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.'തെരഞ്ഞെടുപ്പിന് മുന്നോടിയായി മലപ്പുറത്തെ സ്ഥിതിഗതികൾ വിലയിരുത്തി. മെച്ചപ്പെട്ട രീതിയിലാണ് കാര്യങ്ങളെല്ലാം പോകുന്നത്. പല സ്ഥലങ്ങളിലും തീരുമാനങ്ങളായിട്ടുണ്ട്. പൊന്മുണ്ടത്ത് സജീവമായ ചർച്ചകൾ തുടരുകയാണ്.' കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി മലപ്പുറം ജില്ലയിലെ മുസ്ലിം ലീഗിന്റെ നേതൃയോഗം നടന്നിരുന്നു. യോഗത്തിൽ ലീഗിന്റെയും കോൺഗ്രസിന്റെയും മുതിർന്ന നേതാക്കൾ പങ്കെടുത്തിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

article-image

asdadsadsads

You might also like

  • Straight Forward

Most Viewed