"ദി പയനിയേഴ്‌സ്" കുടുംബസംഗമം ശ്രദ്ധേയമായി; പമ്പാവാസൻ നായരെ ആദരിച്ചു
പ്രദീപ് പുറവങ്കര
മനാമ: പ്രമുഖ പ്രവാസി സംഘടനയായ "ദി പയനിയേഴ്‌സ്" സംഘടിപ്പിച്ച കുടുംബസംഗമം ബുദൈയ പ്ലാസ പൂൾ അങ്കണത്തിൽ വെച്ച് നടന്നു. കുടുംബസംഗമത്തിലെ മുഖ്യ അതിഥിയും പ്രമുഖ വ്യവസായിയുമായ പമ്പാവാസൻ നായരെ ചടങ്ങിൽ ആദരിച്ചു. മംഗളം സ്വാമിനാഥൻ പ്രവാസി ഭാരതീയ എക്സലൻസ് അവാർഡ് ലഭിച്ച അദ്ദേഹത്തെ പൊന്നാട അണിയിച്ചും മൊമെന്റോ നൽകിയുമാണ് പയനിയേഴ്സ് ഭാരവാഹികൾ ആദരിച്ചത്.
കുടുംബസംഗമം കൺവീനർ ജയകുമാർ സുന്ദർരാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ബിനു മണ്ണിൽ, മുൻ ചെയർമാൻ പ്രിൻസ് നടരാജൻ, ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി കെട്ടിടനിർമ്മാണ കാലഘട്ടത്തിലെ ഭരണസമിതി പ്രസിഡന്റ് ജി.കെ. നായർ, ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ബഹ്‌റൈൻ പ്രതിഭ രക്ഷാധികാരി സമിതി അംഗം എൻ.കെ. വീരമണി തുടങ്ങിയവർ സംസാരിച്ചു.
zczcc
ഇന്ത്യൻ സ്‌കൂൾ വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, സെക്രട്ടറി രാജപാണ്ട്യൻ, ഇന്ത്യൻ ക്ലബ് അസി. സെക്രട്ടറി മനോജ് കുമാർ, ബാഡ്‌മിന്റൺ സെക്രട്ടറി ബിനു പാപ്പച്ചൻ, കെ.എസ്.സി.എ. മുൻ പ്രസിഡന്റ് പ്രവീൺ നായർ, ഐ.വൈ.സി.സി. സെക്രട്ടറി രഞ്ജിത്ത് മാഹി എന്നിവരടക്കമുള്ളവരും കുടുംബസംഗമത്തിൽ സന്നിഹിതരായിരുന്നു. ബിനോജ് മാത്യു സ്വാഗതവും ശശിധരൻ നന്ദിയും രേഖപ്പെടുത്തി. സന്തോഷ് ബാബു ചടങ്ങുകൾ നിയന്ത്രിച്ചു. കുടുംബസംഗമത്തിന്റെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി മത്സര പരിപാടികൾ സംഘടിപ്പിച്ചു. നീന ഗിരീഷും, അനോജ് മാത്യുവും, രാജ് കൃഷ്ണനുമാണ് ഈ പരിപാടികൾക്ക് നേതൃത്വം നൽകിയത്. സുനിൽ മുണ്ടക്കൽ, ഷിബു ജോർജ്, അജിത് മാത്തൂർ, ദേവദാസ്, ഗ്യാനേഷ് തുടങ്ങിയവർ സംഘാടനത്തിനു നേതൃത്വം നൽകി.
1997-ൽ രൂപീകൃതമായ പയനിയേഴ്സ്, കഴിഞ്ഞ 28 വർഷമായി ബഹ്‌റൈൻ കേരളീയ സമാജം, ഇന്ത്യൻ സ്‌കൂൾ, ഇന്ത്യൻ ക്ലബ്ബ് ഉൾപ്പെടെയുള്ള വിവിധ പൊതു സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് ചാലകശക്തിയായി പ്രവർത്തിച്ചു വരുന്ന സംഘടനയാണ്.
csdc
